Peace lily – Oil painting

Artistic description - നിശബ്ദമാം ഗിരിതടങ്ങളിൽഹൃദയം മൊഴിയും പദങ്ങൾ തമസ്സിൻ ആഴങ്ങളെ ഭയപ്പെടാതെനിലാവുപോൽ പുഷ്പദളങ്ങൾ ഇളംകാറ്റിലുലയും മരച്ചില്ലകൾമൂളും പ്രാർത്ഥനാമന്ത്രങ്ങൾ ഈവർണ ചിത്രമെന്നുള്ളം നിറയ്ക്കുംഒടുവിലെഴുതുന്നൊരീപദംവരെ - "PEACE"

Calm, snowy morning!

  "മഞ്ഞിൽപുതക്കും പൈൻമരങ്ങൾ നാനാവർണശോഭനമീ ഗഗനം കണ്ണാടിപോൽ തിളങ്ങുംതടാകം പ്രതിബിംബമോ? ശാന്തസുന്ദരം!!! - Simi Abdulkareem https://youtu.be/bN6YWuCtEOw

Photography- Purple beads ഒരേ നിറം ഒരായിരം മുത്തുകൾ - Power of words! വാക്കിൻശരങ്ങളാൽ മുറിവേറ്റുവീഴരുതേ…ഈവാക്കുകളല്ലോ നിന്നിലെനിന്നെയുണർത്തുന്നതും !! വാക്കുകൾതീർത്തൊരുമാലയണിഞ്ഞുഞാൻഎങ്ങോ മറഞ്ഞൊരുനേരംഎന്നെയറിയാതെപോയൊരാമുത്തുകൾഎങ്ങോമറഞ്ഞങ്ങുനിൽപ്പൂ….മിന്നലായ് തെന്നലായ് വാക്കുകൾമിന്നിമറയുന്നീ വിണ്ണിൽ !കാണുന്നുഞാനിതാ എന്റെയീ വീഥിയിൽഎങ്ങോമറഞ്ഞൊരാ വാക്കുകൾഎന്റെ മാലയിൽകോർത്തൊരുമുത്തുകളായ് മിന്നിത്തിളങ്ങുംമുത്തുകളായ് !! (സിമി അബ്ദുൾകരീം)

Chithrashalabham – Poetry

https://youtu.be/nGhZcO2O6eE ( Malayalam poem - Chithrashalabhangal ) Unconditional and never-ending love between Father- Child അച്ഛന്റെ കൈവിരൽതുമ്പുകളിൽഒരു ചിത്രശലഭമായ് മാറുന്നുഞാൻവീണ്ടുമാ വർണ്ണങ്ങളെന്നിൽ ഒരു-പൊയ്കയായ് മിന്നിത്തിളങ്ങുന്നുവോ? തേൻ തുള്ളിയായെന്നുമെന്നിൽ പതിഞ്ഞൊരുപൂക്കാലമത്രയും വിരിയുന്നിതാ..ഇന്നും ഞാനീമിഴിപൊയ്ക ചിമ്മാതെയച്ഛനെകാണുമീ…… വീഥിയിലെങ്ങും !എന്നും കാണുമീ…… വീഥിയിലെങ്ങും !

Power of Music - സാഗരംപോൽ! മഴയുടെ ശബ്ദം, പുഴയുടെ ശബ്ദംഇളംകാറ്റിലുലയും മരച്ചില്ലകൾകിളികൾതൻകൂജനംഎല്ലാം കഥകൾക്കൊരീണമായ്സപ്തസ്വരങ്ങളായ് ! ആത്മാവും മനസ്സും ലയിക്കുന്നു……എവിടെയാണ് സമാധാനം ?? നിറങ്ങളാൽ ആവരണമീപ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !!സാഗരംപോലെ സംഗീതംഎങ്കിൽ സപ്തസ്വരങ്ങളിൽ !! സിമി അബ്ദുൾകരീം

Chanjurangumee pinchomanakal –

Oil painting ആ കൈകൾക്കു മൃദുത്വമുണ്ടായിരുന്നു, വാക്കുകളിൽ ദൈവികത്വം!എന്നും പുഞ്ചിരിക്കുന്നമുഖഭാവം, ഒരുമാലാഖയെപോൽ!ഇവിടെ പ്രകൃതിയും അമ്മയും ഒരുമിക്കുന്നുഒടുവിൽ ഞാനുറക്കെ വിളിച്ചുപറഞ്ഞു ……………ഈ പ്രപഞ്ചം തന്നെയാകുന്നു മാതാവ് !

Kavitha – തൂമഞ്ഞുപോൽ

Oil painting - "Thoomanjupol" അകക്കണ്ണൊന്നു തുറന്നാൽകാണുന്നു ഒരായിരം മണിമുത്തുകൾപിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾതീർക്കുവാനുള്ള തിടുക്കത്തിൽനാമോരോരുത്തരും!ഇനി പോകാമൊരു യാത്ര….കിളികളും,പൂക്കളും,താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-കൊച്ചു കവിതയും, വർണ്ണ ചിത്രവും!! https://youtu.be/bWbObsgh850

Power of Colors - Photography പ്രകൃതിയൊരുക്കും വീചികൾഅലകളായെത്തും കാതുകളിൽഏഴുസ്വരങ്ങൾപോൽ !ഏഴുനിറങ്ങളോ ??ഉണർത്തുന്നൊരെൻമാനസംമഴവില്ലുപോൽ !

Create a website or blog at WordPress.com

Up ↑