“Kadhaparayum kaalam” reveals the way we are viewing the world during this period of quarantine. Painting – The world under Quarantine (Poem- Kadhaparayum kaalam)

https://youtu.be/mugi1DytFpk ഓരോദിനവും ഭീതിവിതയ്ക്കുന്ന വാർത്തകൾ ! എങ്കിലും ഈ കഥപറയും കാലങ്ങളെനോക്കി നാം ഓരോരുത്തരായ് മനസ്സിൽ ഉരുവിടുന്നു " ഈ കാലവും കടന്നുപോകും" ശുഭ പ്രതീക്ഷയോടെ.... പൊലിയുന്നൊരായിരം ജീവിതങ്ങൾ ധരിത്രിയാം അമ്മതൻമാറിൽ ചാഞ്ഞുറങ്ങുന്നൊരീ മക്കൾ ഇന്നോരോ ഹൃദയങ്ങളിലും ഒരു നൊമ്പരക്കടലായ്...... കാലം കഥകൾപറഞ്ഞുകൊണ്ടേയിരുന്നു!!! "ഈ കാലവുമങ്ങുമാഞ്ഞുപോകും നെഞ്ചുപിളർക്കും കാഴ്ചകൾ നൽകി ഈ ദിനങ്ങളെന്നുമാഞ്ഞുപോകും ? ഇരമ്പും കടലാകും നൊമ്പരങ്ങൾ! കാട്ടുതീ പോലെ പരക്കുന്നു വ്യാധികൾ ഭീതി വിതയ്ക്കുന്നു മണ്ണിൽ അമ്മയ്ക്കൊരൻപായ് തീരുന്ന - മക്കളിത്തെങ്ങോ മറയുന്നുപാരിൽ സാന്ത്വനമേകും... Continue Reading →

" ഈ മനോരഥത്തിലുണരുന്നൊരു ശലഭമായ് പറന്നുയരുന്നു ഞാനും വിസ്മയജനകമാം ദൃശ്യങ്ങളൊക്കെയും നിറയട്ടെയെന്റെയീ പൂങ്കാവനത്തിൽ! കാക്കുന്നുഞാനെൻ അകക്കണ്ണിൻ ഓടിയൊളിക്കാത്തൊരീകാഴ്ചകൾ മങ്ങാതെ, മായാതെയെന്നുമെൻ മാനസപ്പൂങ്കാവനത്തിൽ" !!  

Rhythm of life and nature, which tells you about the beauty of Love and Unity!

ഓരോ മിന്നാമിനുങ്ങും ആമ്പൽപൂക്കളെമനോഹരമാക്കികൊണ്ടേയിരുന്നു ആമ്പൽപൂക്കൾ തന്റെമിന്നാമിനുങ്ങുകളെ ചേർത്തുപിടിച്ചു ആ മിന്നുംവെളിച്ചം അവിടമാകെ പ്രകാശപൂരിതമാക്കിയിരിക്കുന്നു! (My recent painting with description)

NANMMA Yearbook 2019 (North American Network of Malayalee Muslim Associations) . Many thanks to NANMMA for publishing my paintings and poems🙏🙏.

https://www.youtube.com/watch?v=FTc-fTisBIY   These droplets speaks to us about their affection towards the smiling jasmine flowers! Sharing my thoughts through the poem "Mullappoovinoru mazhamutham"  "ഈ മഴത്തുള്ളികളുടെ വാത്സല്യം മുല്ലപ്പൂക്കളിൽ പതിയുന്ന പോലെ നിറയട്ടെ ഓരോ പിഞ്ചുമനസ്സും വാത്സല്യത്തിൻ അമൃത കണങ്ങളാൽ"

Create a website or blog at WordPress.com

Up ↑