Oil on canvas – Imagination

കവിത – ” സങ്കല്പങ്ങൾ”

മഴക്കാറുനീങ്ങിയൊളിക്കുന്നമാനത്തു്
നീന്തിത്തുടിക്കുവാനെത്തുംതെളിമേഘങ്ങൾ
ആടിത്തിമിർത്തുകൊണ്ടോരോരോചില്ലകൾ
മൂളുന്നുവർണ്ണം കിനാക്കളെപോൽ

മാനസചിറകിലൊളിക്കരുതേ
കുഞ്ഞിളംകാറ്റിൽ മറയരുതേ
ചായങ്ങൾതൂവുന്നൊരീനിരത്തിൽ
നിനയ്ക്കുന്നിതാ വർണ്ണചിത്രങ്ങളായ്!

സർഗ്ഗശക്തിയെയുണർത്തും സങ്കല്പങ്ങൾ
വിടരുവാൻകൊതിക്കും പൂക്കളെപോൽ
മനമാകെതെളിയും മിന്നാമിനുങ്ങുപോൽ
ചിലപ്പോൾ നിലാവുപോൽ കാഴ്ച്ചയിൽ !!

                                              സിമി അബ്ദുൽകരീം 

Leave a comment

Create a website or blog at WordPress.com

Up ↑