Oil painting – Red/Purple

We are part of nature,
colors have the power to elevate our mind and make us come alive!

തളിരിലകൾ മഴത്തുള്ളികളാൽ
കവിതകളെഴുതുമ്പോൾ
കിളികൾതൻ കൂജനമെങ്ങും
കവിതകൾക്കീണമായ്, അലകളായ് !

കണ്ചിമ്മിനിൽക്കുമീ കുഞ്ഞുദളങ്ങൾ
അലിയട്ടെ ഞാനുമീ ദിവ്യതയിൽ
നിറങ്ങളാൽ ആവരണമീ പ്രപഞ്ചം
എങ്കിൽ നിറങ്ങളിൽ !!

ഓരോ ചിത്രവും മനസ്സിലെഴുതും വരികൾ,
പുലർക്കാലം വരവേൽക്കുവാനൊരുങ്ങും
പൂമൊട്ടുപോൽ , തളിരിലകൾപോൽ,
മഴത്തുള്ളികൾപോൽ…

“പൂങ്കാവനം” കവിത വർണ്ണ ചിത്രമായ് വീണ്ടും
മങ്ങാതെ മായാതെ ക്യാൻവാസിലേയ്ക്ക്..(Simi Abdulkareem)

(Simi Abdulkareem)

Leave a comment

Create a website or blog at WordPress.com

Up ↑