
പലപ്പോഴും എഴുതുവാനുള്ള സ്വാതന്ത്രത്തെ നാം ഭയപ്പെടുന്നു
തമസ്സിന് ആഴങ്ങളെ ഭയപ്പെടാതെ
എഴുത്തിന്റെയും,ചിത്രരചനയുടെയും
ലോകത്തിലൂടെ ഒരു യാത്ര
ഹൃദയം മൊഴിയും പദങ്ങൾ കാതോർത്തു-
” കാവലാകാമീതെന്നൽപോലും
വീണ്ടുമീയാത്രതുടർന്നുകൊൾക “
മരതകനിറമോ…. കുങ്കുമവർണ്ണമോ
നിൻകാന്തിയിൽ ചേരുമിരുവർണ്ണമോ
ചിത്രങ്ങൾ വരച്ചുകഴിയുമ്പോൾ
മനസ്സിലേയ്ക്ക് ഓടിയെത്തും
മുത്തുകൾപോൽ ചിലവരികൾ
എഴുതിവെച്ചൊരാ അക്ഷരക്കൂട്ടങ്ങൾ
വീണ്ടും കോർത്തിണക്കുകയായ്!!
കുയിൽനാദം കേട്ടുണരുവാനോ,അതോ
കളകളാ നാദത്താൽ പനിനീർപൂക്കളെ
ഉണർത്തുവാനോ, ഇമ്പമേകും മിഴികൾ
ചന്തമേകുന്നു നിറം , ശാന്തം സുന്ദരം !!
സിമി അബ്ദുൾകരീം




Leave a comment