
എന്നന്തരാത്മാവിൻ തീരത്തിലെങ്ങോ
ഒരുനോക്കുകാണുവാൻ വന്നിടുന്നു
സാന്ത്വനമേകുവാനെന്നപോൽ
ഒരുകുഞ്ഞിളംകാറ്റായ് തഴുകിടുന്നു !
ഈ തീരത്തടിഞ്ഞുകൂടിയ വാക്കുകൾ
മുത്തുപോൽ ചിപ്പിക്കുള്ളിൽ ഒളിച്ചതാവാം!
കവിതകളായ് ,
ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽ
തൊട്ടുതലോടും തെന്നലായ്
ജീവന്റെ അംശം നിലനിർത്തിയതുമാവാം !!
simi Abdulkareem
Leave a comment