
This beautiful picture reminds me of few lines from my previous poetry….
ലില്ലിപ്പൂക്കളിൻ സൗരഭ്യമാകെപടർന്നു
പൂത്തുലഞ്ഞുനിൽക്കുമാവേളയിൽ
മനസ്സിലേയ്ക്ക് മുൻപെഴുതിയ
ചിലവരികൾ പെയ്തിറങ്ങുന്നു……
“കൈക്കുമ്പിളിൽ ഒതുക്കി ഞാനെന്റെ
വെള്ളാരപ്പൂക്കളിൻ ചന്തം
പൂക്കളമൊരുക്കുവാൻ ഓടിയെത്തുന്നു
പൂമ്പാറ്റകൾക്കൊപ്പം ഞാനും
ഈ പൂമ്പാറ്റകൾക്കൊപ്പം ഞാനും ..
പൊൻവെയിൽ മന്ദമായെത്തുന്നിതാ
ഈ വഴിയോരമെങ്ങുമൊരു കാന്തിയായ്
കൂടയിൽ നിറഞ്ഞൊരാ മന്ദാരപ്പൂക്കളിൽ
ഹർഷാദിരേകമായുയരുന്നൊരാർപ്പുവിളികൾ !!”
സിമി അബ്ദുൽകരീം
Leave a Reply