
ചെമ്പകപ്പൂങ്കാവനം https://youtu.be/yqqancLk5dw (malayalam poem)
കൈകൂപ്പിഞ്ഞാനും നിന്നരുകിൽ എന്റെ കഥയൊന്നുകേൾക്കുവാൻ നിന്നനേരം
ചെമ്പകപ്പൂക്കൾ തന്നുടെ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു…..
കിളികൾതൻ കൂജനമെങ്ങും കഥകൾക്കൊരീണമായ് മൂളിടുന്നു
തെളിയുന്നൊരീ കവിതാപുഷ്പങ്ങൾ ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽ
തൊട്ടുതലോടും തെന്നലായ്ഞാൻ!
കാക്കുന്നുഞാനെൻ അകക്കണ്ണിൻ ഓടിയൊളിക്കാത്തൊരീകാഴ്ചകൾ
മങ്ങാതെ, മായാതെയെന്നുമെൻ മാനസപ്പൂങ്കാവനത്തിൽ!!
സിമി അബ്ദുൾകരീം
Leave a Reply