
https://youtu.be/nGhZcO2O6eE ( Malayalam poem – Chithrashalabhangal )
Unconditional and never-ending love between Father- Child
അച്ഛന്റെ കൈവിരൽതുമ്പുകളിൽ
ഒരു ചിത്രശലഭമായ് മാറുന്നുഞാൻ
വീണ്ടുമാ വർണ്ണങ്ങളെന്നിൽ ഒരു-
പൊയ്കയായ് മിന്നിത്തിളങ്ങുന്നുവോ?
തേൻ തുള്ളിയായെന്നുമെന്നിൽ പതിഞ്ഞൊരു
പൂക്കാലമത്രയും വിരിയുന്നിതാ..
ഇന്നും ഞാനീമിഴിപൊയ്ക ചിമ്മാതെയച്ഛനെ
കാണുമീ…… വീഥിയിലെങ്ങും !
എന്നും കാണുമീ…… വീഥിയിലെങ്ങും !

Leave a Reply