
Photography- Purple beads
ഒരേ നിറം ഒരായിരം മുത്തുകൾ – Power of words!
വാക്കിൻശരങ്ങളാൽ മുറിവേറ്റുവീഴരുതേ…
ഈവാക്കുകളല്ലോ നിന്നിലെനിന്നെയുണർത്തുന്നതും !!
വാക്കുകൾതീർത്തൊരു
മാലയണിഞ്ഞുഞാൻ
എങ്ങോ മറഞ്ഞൊരുനേരം
എന്നെയറിയാതെപോയൊരാമുത്തുകൾ
എങ്ങോമറഞ്ഞങ്ങുനിൽപ്പൂ….
മിന്നലായ് തെന്നലായ് വാക്കുകൾ
മിന്നിമറയുന്നീ വിണ്ണിൽ !
കാണുന്നുഞാനിതാ എന്റെയീ വീഥിയിൽ
എങ്ങോമറഞ്ഞൊരാ വാക്കുകൾ
എന്റെ മാലയിൽകോർത്തൊരു
മുത്തുകളായ് മിന്നിത്തിളങ്ങും
മുത്തുകളായ് !! (സിമി അബ്ദുൾകരീം)

Leave a Reply